ചെന്നൈ: ചെന്നൈ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് നടന്‍ വിഷ്ണു വിശാലും നടന്‍ ആമിര്‍ഖാനും. കാരപാക്കത്ത് ജലനിരപ്പ് ഉയരുന്ന വിവരം വിഷ്ണുവിശാല്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. രക്ഷിക്കാന്‍ സഹായവും തേടിയിരുന്നു.
തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തിയത്. ആമിര്‍ ഖാനെയും വിഷ്ണുവിനെയുമടക്കം 30 പേരെയാണ് സംഘം ബോട്ടുകളില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചത്. താരങ്ങളുടെ വിവരമറിഞ്ഞെത്തിയ നടന്‍ അജിത് ഇരുവര്‍ക്കും സുരക്ഷിത സ്ഥലങ്ങളിലേക്കുള്ള യാത്രാ സൗകര്യങ്ങളും ഏര്‍പ്പാടാക്കി.
അമ്മയുടെ ചികിത്സാര്‍ഥമാണ് ആമിര്‍ ചെന്നൈയിലേക്ക് താമസം മാറിയെത്തിയത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ആമിറിന്റെ അമ്മ. അപ്രതീക്ഷിതമായി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴ എത്തിയതോടെ ചെന്നൈ നഗരം വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ഇതോടെയാണ് ആമിറും കുടുംബവും പ്രളയത്തില്‍പ്പെട്ടത്. കാറ്റ് ആന്ധ്ര തീരത്തേക്ക് നീങ്ങിയതോടെ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് പൂര്‍ണമായും മാറിയിട്ടില്ല.
After gettting to know our situation through a common friend,
The ever helpful Ajith Sir came to check in on us and helped with travel arrangements for our villa community members…Love you Ajith Sir! https://t.co/GaAHgTOuAX pic.twitter.com/j8Tt02ynl2— VISHNU VISHAL – VV (@TheVishnuVishal) December 5, 2023