കുറി നടത്തി കിട്ടിയ പണവുമായി കാശ്മീരിലേക്ക് വിനോദയാത്ര, ഒടുവില്‍ നാല് സുഹൃത്തുക്കള്‍ മടങ്ങിയെത്തിയത് ജീവനറ്റ ശരീരമായി, നാടിനെ നടുക്കി വാഹനാപകടം

പാലക്കാട്: വിനോദയാത്ര പുറപ്പെട്ട മലയാളി സംഘം കശ്മീരിലെ സോജില പാസില്‍ നിന്നുള്ള കാര്‍ അപകടത്തില്‍ മരിച്ച വാര്‍ത്ത വേദനയോടെയാണ് കഴിഞ്ഞ ദിവസം കേരളക്കര കേട്ടത്. കുറി നടത്തി കിട്ടിയ പണവുമായിട്ടായിരുന്നു ചങ്ങാതിക്കൂട്ടം തങ്ങളുടെ സ്വപ്‌നയാത്ര പോയത്.

പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ നിന്നുള്ള നാല് യുവാക്കളാണ് അപകടത്തില്‍ മരിച്ചത്. അനില്‍ (34), സുധീഷ് (33), രാഹുല്‍ (28), വിഘ്‌നേഷ് (22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ 3 പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. മനോജ് എം.മഹാദേവ് (25), അരുണ്‍ കെ.കറുപ്പുസ്വാമി (26), രാജേഷ് കെ.കൃഷ്ണന്‍ (30) എന്നിവര്‍ക്കാണു പരിക്കേറ്റത്.

also read: ‘എല്ലാവര്‍ക്കും വേണ്ടത് പണം, എല്ലാത്തിലും വലുത് പണം’; സ്ത്രീധനത്തിന്റെ പേരില്‍ സുഹൃത്ത് വിവാഹത്തില്‍ നിന്നും പിന്മാറി, മനംനൊന്ത് ജീവനൊടുക്കി യുവഡോക്ടര്‍, കേസ്

സുഹൃത്തുക്കളും അയല്‍ക്കാരുമാണ് ഇവര്‍ എല്ലാവരും. ശ്രീനഗര്‍ലേ ഹൈവേയില്‍ കഴിഞ്ഞ ദിവസം വൈകിട്ടു നാലരയോടെയാണ് അപകടം സംഭവിച്ചത്. നവംബര്‍ 30നാണ് ചിറ്റൂരില്‍ നിന്നു 13 പേരുടെ സംഘം കാശ്മീരിലേക്ക് പോയത്. സോനാമാര്‍ഗിലേക്ക് രണ്ടു കാറുകളിലായാണ് സംഘം എത്തിയത്.

പനിമത്ത് പാസില്‍ സ്‌കീയിങ് നടത്തി മടങ്ങുമ്പോള്‍ സീറോ പോയിന്റില്‍ വച്ച് ഒരു കാര്‍ റോഡില്‍ തെന്നി കൊക്കയിലേക്കു വീഴുകയായിരുന്നു.എതിരെ വന്ന വാഹനത്തിനു വഴി കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.

Exit mobile version