കറിക്കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു, ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്, അറസ്റ്റില്‍

ആലപ്പുഴ: വീണ്ടും നാടിനെ നടുക്കുന്ന കൊലപാതകം. ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലാണ് സംഭവം. പെരളശ്ശേരി അജയ് ഭവനില്‍ രാധയാണ് മരിച്ചത്.

ഭര്‍ത്താവ് ശിവന്‍കുട്ടിയാണ് രാധയെ കത്തികൊണ്ട് കുത്തിക്കൊന്നത്. സംഭവത്തില്‍ ശിവന്‍കുട്ടിയെ ചെങ്ങന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം.

also read: പ്രസവ ശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വീട്ടിലെത്തിക്കും, ‘മാതൃയാനം’ പദ്ധതി ഇനി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും

അടുക്കളയില്‍ പച്ചക്കറി മുറിക്കാനുപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ശിവന്‍കുട്ടി ഭാര്യയെ കുത്തിയത്. സംഭവത്തില്‍ കേസെടുത്തു പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version