കൊല്ലത്ത് തീറ്റ മേഞ്ഞ് നിന്ന 3 ആടിനെ കാറിലെത്തിയ സംഘം മോഷ്ടിച്ചു, പോലീസ് അന്വേഷണം ആരംഭിച്ചു

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം കണ്ടെത്തിനുള്ള ശ്രമത്തിലാണ് ചിതറ പോലീസ്.

കൊല്ലം: കൊല്ലം ചിതറയില്‍ ഓയില്‍ പാം എസ്റ്റേറ്റിന് സമീപം തീറ്റ മേഞ്ഞ് നിന്ന മൂന്ന് ആടിനെ കാറിലെത്തിയ സംഘം മോഷ്ടിച്ചു. മഞ്ഞപ്പാറ സ്വദേശി ലീലയുടെ ആടുകളെയാണ് കാറിലെത്തിയ സംഘം മോഷ്ടിച്ചത്. ലീല പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. ഇതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം കണ്ടെത്തിനുള്ള ശ്രമത്തിലാണ് ചിതറ പോലീസ്.

ശനിയാഴ്ച നാല് മണിയോടെയാണ് സംഭവം. മാരുതി സിഫ്റ്റ് കാറിലെത്തിയ സംഘമാണ് ആടിനെ മോഷ്ടിച്ചത്. ലീലയുടെയും കുടുംബത്തിന്റെയും ഏക ഉപജീവന മാര്‍ഗമായിരുന്ന മൂന്ന് ആടുകളാണ് മോഷണം പോയത്.

ALSO READ പരീക്ഷയ്ക്കിടെ പ്ലസ്ടു വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു, അധ്യാപകന് ഏഴുവര്‍ഷം കഠിനതടവ് ശിക്ഷ

മോഷണ സംഘം സഞ്ചരിച്ച കാര്‍ അമിത വേഗതയിലാണ് പോയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു. ചിതറ പഞ്ചായത്ത് വീട് നല്‍കുമെന്ന് പറഞ്ഞിട്ടും കിട്ടാത്തതിനാല്‍ ഷെഡിലാണ് ലീലയുടേയും കുടുംബത്തിന്റേയും താമസം.

Exit mobile version