ഹരിപ്പാട്: മകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ തെറിച്ച് റോഡിലേക്ക് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. പള്ളിപ്പാട് നീണ്ടൂര്‍ നെയ്ശ്ശേരില്‍ വിജയന് പിള്ളയുടെ ഭാര്യ മിനി കുമാരിയാണ് മരിച്ചത്.
അമ്പത്തിയേഴ് വയസ്സായിരുന്നു. ഞായറാഴ്ച രാത്രി 11നായിരുന്നു സംഭവം. നീണ്ടൂര്‍ ക്ഷേത്രത്തിനു സമീപത്തുവെച്ചായിരുന്നു അപകടം. അപകടത്തില്‍ മിനിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
also read: പെയിന്റുമായി പോയ വാനില്‍ തീ ആളിപ്പടര്‍ന്ന് അപകടം, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവരെ ഉടന്‍തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്.
എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. മക്കള്‍: വിജിത്ത്, വിഷ്ണു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍.
Discussion about this post