പാലക്കാട്: ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിന് തീപിടിച്ചു. പാലക്കാട് കുഴല്‍മന്ദത്ത് ദേശീയപാതയിലാണ് സംഭവം. തീപിടിത്തത്തില്‍ മണ്ണുമാന്തി യന്ത്രം കത്തിനശിച്ചു. വടക്കഞ്ചേരി സ്വദേശി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ളതാണ് മണ്ണുമാന്തി യന്ത്രം.
പാലക്കാട് നിന്നും തൃശൂര്‍ ഭാഗത്തേക്കുള്ള യാത്രയ്ക്കിടെ പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ വാഹനം നിര്‍ത്തി ഓടി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് അഗ്‌നിശമന സേന എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. തീ അണയ്ക്കുമ്പോഴേക്കും മണ്ണുമാന്തി യന്ത്രം പൂര്‍ണമായും കത്തിനശിച്ചിരുന്നു. സംഭവത്തെതുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടായി. തീപിടിത്തതെതുടര്‍ന്ന് വലിയരീതിയിലുള്ള പ്രദേശത്ത് വലിയരീതിയിലുള്ള പുക ഉയര്‍ന്നു.