ജോലി കഴിഞ്ഞ് മുറിയില്‍ ഉറങ്ങാന്‍കിടന്നു, മലയാളി നഴ്‌സ് സൗദിയില്‍ മരിച്ച നിലയില്‍, വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടിലെത്തി മടങ്ങിയത് കഴിഞ്ഞമാസം

മേലാറ്റൂര്‍: ജോലി കഴിഞ്ഞ് മുറിയില്‍ ഉറങ്ങാന്‍കിടന്ന പ്രവാസി മലയാളി യുവതി മരിച്ച നിലയില്‍. സൗദി അറേബ്യയില്‍ നഴ്‌സായി ജോലി ചെയ്യുന്ന എടപ്പറ്റ പാതിരിക്കോട് കല്ലംപടിയിലെ മാളിയേക്കല്‍ ജോസ് വര്‍ഗീസിന്റെയും മേരിക്കുട്ടിയുടെയും മകള്‍ റിന്റുമോള്‍ ആണ് മരിച്ചത്.

ഇരുപത്തിയെട്ട് വയസ്സായിരുന്നു. സൗദി അറേബ്യയിലെ ഹഫര്‍ അല്‍-ബാത്തിനിലെ മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് റിന്റുമോള്‍. അടുത്തിടെയായിരുന്നു റിന്റുമോള്‍ നാട്ടിലെത്തിയത്.

also read: വൈക്കത്തഷ്ടമി പ്രാതല്‍ കഴിയ്ക്കാന്‍ ക്യൂ നിന്നവര്‍ക്ക് ഷോക്കേറ്റു

വിവാഹാലോചനയുമായി ബന്ധപ്പെട്ടായിരുന്നു റിന്റുമോള്‍ നാട്ടിലെത്തിയത്. കഴിഞ്ഞ മാസം 13ന് ആണ് സൗദി അറേബ്യയിലേക്ക് മടങ്ങിപ്പോയത്. ജോലി കഴിഞ്ഞശേഷം മുറിയിലെത്തിയ റിന്റു ഉറങ്ങാന്‍ കിടന്നതായിരുന്നു.

death | bignewslive

എന്നാല്‍ രാവിലെ വൈകിയിട്ടും എഴുന്നേറ്റില്ല. തുടര്‍ന്ന് വിളിച്ചുനോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടതെന്ന് കൂടെയുള്ളവര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണ്.

Exit mobile version