വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ഉത്സവത്തോട് അനുബന്ധിച്ച് പ്രാതല്‍ കഴിക്കാന്‍ ക്യൂനിന്ന നിരവധി പേര്‍ക്ക് ഷോക്കേറ്റു. ഊട്ടുപുരക്ക് സമീപം സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡില്‍ നിന്നാണ് ഷോക്കേറ്റത്. ശാരീരിക അവശതകള്‍ ഉണ്ടായ മൂന്ന് സ്ത്രീകളേയും ഒരു പുരുഷനേയും വൈക്കം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബാരിക്കേഡിന് മുകളിലൂടെ വൈദ്യുതി വയറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നാകാം ബാരിക്കേഡില്‍ വൈദ്യുതി പ്രവഹിച്ചതെന്ന് കരുതുന്നു. ദേവസ്വം ബോര്‍ഡ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം വൈക്കം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കും നേരത്തെ തീരുമാനിച്ച പൊതുപരിപാടികള്‍ക്കും മാറ്റമില്ല.
Discussion about this post