ഭര്‍ത്താവിനെ ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ടുപോവാനെത്തിയ ഭാര്യ കാറിടിച്ച് മരിച്ചു, സംഭവം കോഴിക്കോട്

കൊയിലാണ്ടി ചെറിയ മങ്ങാട് സ്വദേശിനി തെക്കെ തല പറമ്പില്‍ ശിവന്റെ ഭാര്യ ഷീന ആണ് മരിച്ചത്. 48 വയസ്സായിരുന്നു.

കോഴിക്കോട്: കോഴിക്കോട് കാര്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. കോഴിക്കോട്ട് ബീച്ച് ആശുപത്രിയുടെ കോമ്പണ്ടിന്റെ ഉള്ളിലാണ് സംഭവം. കൊയിലാണ്ടി ചെറിയ മങ്ങാട് സ്വദേശിനി തെക്കെ തല പറമ്പില്‍ ശിവന്റെ ഭാര്യ ഷീന ആണ് മരിച്ചത്. 48 വയസ്സായിരുന്നു.

സംഭവം ഇങ്ങനെ..

ശനിയാഴ്ച വൈകിട്ട് ഭര്‍ത്താവ് ശിവനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങാന്‍ വേണ്ടി മകന്റ വണ്ടിയിലേക്ക് സാധനങ്ങള്‍ എടുത്ത് വെയ്ക്കുകയായിരുന്നു ഷീന.

അതിനിടെ പാര്‍ക്ക് ചെയ്തിടത്തു നിന്നും മുന്‍പോട്ട് അമിത വേഗതയില്‍ വന്ന കാര്‍ ഷീനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.

Exit mobile version