സിനിമ പ്രവര്‍ത്തകരെന്ന് പറഞ്ഞ് വീട് വാടകയ്ക്ക് എടുത്തു; ശേഷം മയക്കുമരുന്ന് വില്പന, കൊച്ചിയില്‍ 2 പേര്‍ പിടിയില്‍

ഇവരില്‍ നിന്നായി 19 ഗ്രാം എംഡിഎംഎ പിടികൂടി.

കൊച്ചി: സിനിമാ പ്രവര്‍ത്തകരെന്ന് പറഞ്ഞ് വീട് വാടകയ്‌ക്കെടുത്ത് മയക്ക് മരുന്നു വില്‍പ്പന നടത്തിയ രണ്ട് പേര്‍ പിടിയിലായി. വടക്കന്‍ പറവൂര്‍ കരുമാല്ലൂര്‍ തട്ടാമ്പടി സ്വദേശി നിഥിന്‍ വേണുഗോപാല്‍ , നീറിക്കോട് സ്വദേശി നിഥിന്‍ വിശ്വന്‍ എന്നിവരെയാണ് പിടിയിലായത്.

ഇവര്‍ സിനിമ പ്രവര്‍ത്തകരെന്ന വ്യാജേനയാണ് കൊച്ചിയില്‍ വീട് വാടകയ്ക്ക് എടുത്തത്. തുടര്‍ന്ന് വന്‍ തോതില്‍ മയക്ക്മരുന്ന് വില്പന നടത്തിവരികയായിരുന്നു. ഇവരില്‍ നിന്നായി 19 ഗ്രാം എംഡിഎംഎ പിടികൂടി.

Exit mobile version