ഇംഗ്ലീഷിലെ വീഡിയോകൾ; അനുപമയുടെ യൂട്യൂബ് വരുമാനം അഞ്ചുലക്ഷം വരെ; വരുമാനം നിലച്ചതോടെ ആദ്യം എതിർത്ത തട്ടിക്കൊണ്ടുപോകലിൽ പങ്കാളിയായി

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതിയായ അനുപമ തുടക്കത്തിൽ ഈ കുറ്റകൃത്യത്തിന് എതിരായിരുന്നു എന്ന് പോലീസ്.മാതാപിതാക്കൾ പ്ലാൻ ചെയ്ത കുറ്റകൃത്യത്തിലേക്ക് അനുപമയും എത്തിയത് തന്റെ യൂട്യൂബ് വരുമാനം നിലച്ചതോടെയെന്നാണ് പോലീസ് പറയുന്നത്.

അഞ്ച് ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുള്ള പ്രശ്‌സതയായ യൂട്യൂബറായിരുന്നു അനുപമ. ഒരു മാസം യൂട്യൂബിൽ നിന്നും അനുപമയ്ക്ക് ലഭിച്ചിരുന്നത് മൂന്നര ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപവരെയായിരുന്നെന്ന് എഡിജിപി വ്യക്തമാക്കി.

മിക്ച രീതിയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന അനുപമയുടെ ഇൻഫോടൈൻമെന്റ്രീതിയിലുള്ള വീഡിയോയ്ക്കും ലക്ഷകണക്കിന് കാഴ്ചക്കാരേയും ലഭിച്ചിരുന്നു. കഴിഞ്ഞ ജൂലായിൽ യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ നിന്നുള്ള വരുമാനം നിലയ്ക്കുകയായിരുന്നു.

ALSO READ- കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത് പദ്മകുമാറിന്റെ ഭാര്യ: ബേക്കറിയിലിരുന്ന് കുഞ്ഞിനെ കിട്ടിയ വാര്‍ത്ത കണ്ട് മടങ്ങി

ഇതോടെയാണ് ആദ്യം പദ്ധതിയെ എതിർത്തിരുന്ന അനുപമ ഈ പദ്ധതിക്ക് ഒപ്പം ചേർന്നത്. മൂന്നു മാസത്തിന് ശേഷം ഈ സാഹചര്യം മാറുമെന്ന് അറിയാമായിരുന്നെങ്കിലും പെട്ടെന്നുള്ള സാമ്പത്തിക ബാധ്യത തീർക്കണമെന്ന ലക്ഷ്യം മുൻ നിർത്തിയാണ് അനുപമ പദ്ധതികൾ മെനഞ്ഞത്.

അനുപമയുടെ പിതാവും പ്രതിയുമായ പത്മകുമാറിന് കോവിഡിന് ശേഷമുണ്ടായ സാമ്പത്തിക നഷ്ടമാണ് തട്ടിക്കൊണ്ടു പോകൽ പദ്ധതിയിലേക്ക് നയിച്ചത്. മാധ്യമങ്ങൾ വാർത്ത നൽകുന്നതിനിടയിൽ കുട്ടിയുടെ അമ്മയ്ക്ക് ലഭിച്ച ഫോൺകോളിലെ ശബ്ദം തിരിച്ചറിഞ്ഞ ചിലരാണ് പോലീസിന് സൂചന നൽകിയത്.പത്മകുമാറിന് അഞ്ച് കോടിയുടെ ബാധ്യതയാണുള്ളതെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.

Exit mobile version