കൊല്ലം: ഒഴിയൂരില് നിന്നും ആറ് വയസ്സുകാരിയെ തട്ടിയെടുത്ത കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത് പദ്മകുമാറിന്റെ ഭാര്യ അനിത. ലിങ്ക് റോഡില്‍ നിന്ന് ഓട്ടോയില്‍ വന്നിറങ്ങിയത് പദ്മകുമാറിന്റെ ഭാര്യയെന്ന് പോലീസ്. സ്ഥിരീകരിച്ചു.
പദ്മകുമാറും ഭാര്യ അനിതയുമാണ് നഗരമധ്യമായ ചിന്നക്കടയിലൂടെ നീലക്കാറില്‍ കുട്ടിയുമായെത്തിയത്. ലിങ്ക് റോഡില്‍ ഇവരെ ഇറക്കിയ ശേഷം പദ്മകുമാര്‍ കാറോടിച്ച് ആശ്രാമം മൈതാനത്തെ ജ്യൂസ് കടയ്ക്ക് സമീപം കാത്തുനിന്നു. ലിങ്ക് റോഡില്‍ നിന്ന് ഓട്ടോയില്‍ ആശ്രാമം മൈതാനത്തേക്ക് കുഞ്ഞുമായെത്തിയ ശേഷം അനിത കുഞ്ഞിനെ അവിടെ ഇരുത്തി രക്ഷപ്പെടുകയായിരുന്നു.
മറ്റൊരു ഓട്ടോയില്‍ കയറി പദ്മകുമാര്‍ കാത്തുനിന്ന ജ്യൂസ് കടയ്ക്കു മുന്നിലെത്തി ഇരുവരും കാറില്‍ ബിഷപ്പ് ജെറോം നഗറിലെ ബേക്കറിയില്‍ കയറി. ബേക്കറിയിലെ ടിവിയില്‍ വാര്‍ത്ത കണ്ടിരുന്നു. കുട്ടിയെ ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയെന്ന വാര്‍ത്തയും കണ്ടിട്ടാണ് ബേക്കറിയില്‍ നിന്നും മടങ്ങിയത്. പിടിക്കപ്പെടുമെന്ന് അറിഞ്ഞതോടെ കുട്ടിയെ സുരക്ഷിതമായി എത്തിക്കണമെന്നതിനാലാണ് തിരിക്കേറിയ ആശ്രാമം മൈതാനത്ത് തന്നെ എത്തിച്ചതെന്നും ഇവര്‍ മൊഴി നല്കി.
Discussion about this post