മകരവിളക്ക് അടുത്ത സാഹചര്യത്തില്‍ ശബരിമലയില്‍ എത്തുന്ന യുവതികളുടെ സുരക്ഷ പ്രയാസകരമാകും; സ്‌പെഷ്യല്‍ കമ്മീഷണര്‍

മകരവിളക്ക് അടുത്ത സാഹചര്യത്തില്‍ യുവതികള്‍ ശബരിമലയില്‍ എത്തിയാല്‍ സുരക്ഷയൊരുക്കുന്നത് കൂടുതല്‍ പ്രയാസകരമാകുമെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയിയില്‍ അറിയിച്ചു.

കൊച്ചി: മകരവിളക്ക് അടുത്ത സാഹചര്യത്തില്‍ യുവതികള്‍ ശബരിമലയില്‍ എത്തിയാല്‍ സുരക്ഷയൊരുക്കുന്നത് കൂടുതല്‍ പ്രയാസകരമാകുമെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയിയില്‍ അറിയിച്ചു.

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശബരിമലയില്‍ നിലവില്‍ യുവതീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ മകരവിളക്ക കാലത്ത് കൂടുതല്‍ സജ്ജരായി നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

അതേസമയം, ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി യുവതികള്‍ മല കയറിയ സംഭവത്തില്‍ രഹസ്യ അജന്‍ഡയുണ്ടായിരുന്നോ എന്ന് ചോദിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ വിശ്വാസികളാണോ എന്നും എന്തെങ്കിലും തെളിയിക്കാനായാണോ അവര്‍ അവിടെ വന്നതെന്നും ഹൈക്കോടതി ചോദിച്ചു. ഇവര്‍ വിശ്വാസികളാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ഇക്കാര്യത്തില്‍ വിശദമായ വിശദീകരണം രേഖമൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

Exit mobile version