കണ്ണൂര്‍: പുതിയ കര്‍തവ്യം ഏറ്റെടുത്ത് കേരളാ പോലീസ്. കണ്ണൂരിലെ പാനൂര്‍ ഇപ്പോള്‍ പഴയ ഭീകര സ്ഥലമല്ല. കഴിഞ്ഞ ഹര്‍ത്താലിന് വളരെയധികം ശാന്തമായിരുന്നു ഇവിടം. എന്നാല്‍ ഇപ്പോഴും പാനൂര്‍ എന്നു കേള്‍ക്കുമ്പോള്‍ കേരളക്കരയ്ക്ക് ചെറിയ ഉള്‍ഭയമുണ്ട്. ആ ഭയം ഇവിടത്തെ യുവാക്കളെ സാരമായി ബാധിച്ചു എന്നാണ് പോലാസ് വിലയിരുത്തല്‍. ഇവിടെ വിവാഹപ്രായമെത്തി പുരനിറഞ്ഞു നില്‍ക്കുന്ന യുവാക്കള്‍ നിരവധിയാണ്. ഭയന്നിട്ടാണോ അറിയില്ല പെണ്ണുകൊടുക്കാന്‍ തയ്യറാവുന്നില്ല. എന്നാല്‍ സ്ഥിതി മാറ്റാനൊരുങ്ങുകയാണ് പോലീസ്..
ഏതായലും പണ്ട് നാട് ഗുണ്ടായിസത്തിലും മറ്റും ആയിരുന്നു എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല, മാത്രമല്ല വിധിയെ പഴിച്ച് ഇവിടത്തെ യുവാക്കളുടെ ജീവിതം കളയാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് പാനൂര്‍ പോലീസ്.
ഈ പ്രദേശത്ത് പോലീസ് നിരന്തരം ബോധവത്കരണ ക്ലാസ്സുകള്‍ എടുക്കാറുണ്ട്. പോരാത്തതിന് യുവാക്കള്‍ക്കായി സൗജന്യ പിഎസ്സി പരിശീലന ക്ലാസും. പോലീസ് കൂടുതല്‍ ജനകീയമായി ഇവിടത്തുകാരുമായി ഇടപഴകുന്നു എന്നതാണ് വാസ്തവം.
പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഓരോ വീട്ടിലും ഒരു സര്‍ക്കാര്‍ ജോലി എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി.
ആദ്യം വിവാഹ പ്രായം കഴിഞ്ഞ് ‘പുര നിറഞ്ഞു നില്‍ക്കുന്ന’ ആണുങ്ങളുടെ കണക്കെടുക്കലാണ്. ഇതിന്റെ ആലോചനാ യോഗം കഴിഞ്ഞ മാസം നടന്നു. പാനൂര്‍ പോലീസ് സര്‍ക്കിള്‍ പരിധിയിലെ ഒമ്പതിനായിരത്തോളം വീടുകളില്‍ സര്‍വേ നടത്തും. ഇവിടെ 30 ശതമാനം യുവാക്കളും പ്രായം കഴിഞ്ഞും അവിവാഹിതരായി കഴിയുന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതിര്‍ത്തി കടന്ന് കര്‍ണ്ണാടകത്തിലെ കുടകില്‍ നിന്ന് പെണ്‍ കെട്ടി കൊണ്ടുവന്നവരും ഇവിടെയുണ്ട്.