പ്രതികളെ കണ്ടുപിടിക്കാന്‍ പ്രധാന വഴിതിരിവായ രേഖാചിത്രം വരച്ച ദമ്പതികളെ അഭിനന്ദിച്ച് കേരളക്കര, അതിയായ സന്തോഷമെന്ന് ഷജിത്തും സ്മിതയും

കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്നും ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കഴിഞ്ഞ ദിവസം മൂന്ന് പേര്‍ പിടിയിലായിരുന്നു. പ്രതികളെ പിടികൂടാന്‍ ഏറെ സഹായകരമായത് രേഖാചിത്രമായിരുന്നു.

രേഖാ ചിത്രം വരച്ച ദമ്പതികളെ അഭിനന്ദിക്കുകയാണ് കേരളക്കര ഇപ്പോള്‍. സി-ഡിറ്റ് ജീവനക്കാരാനായ ഷജിത്തും ഭാര്യ സ്മിതയുമാണ് പ്രതികളുടെ രേഖാ ചിത്രം വരച്ചത്. ഇപ്പോഴിതാ പ്രതികളെ പിടികൂടാന്‍ തങ്ങള്‍ വരച്ച രേഖാ ചിത്രങ്ങള്‍ കൂടി കാരണമായി എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് അറിയിക്കുകയാണ് ഷജിത്ത്.

also read: നഴ്‌സിങ് വിദ്യാര്‍ത്ഥിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹത്തിന്റെ ചിത്രം വാട്‌സ്അപ്പ് സ്റ്റാറ്റസാക്കി സുഹൃത്ത്, അറസ്റ്റില്‍

പ്രതികളെ കണ്ടുപിടിക്കാന്‍ അന്വേഷണസംഘത്തിനു പ്രധാന വഴിതിരിവായത് പ്രതികളുടെ രേഖാചിത്രമായിരുന്നു. ”കൂടെ ഉറക്കമൊഴിച്ച് നിന്ന പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ , വിനോദ് റസ്‌പോണ്‍സ് യു.എം ബിന്നി മറ്റ് സുഹൃത്തുക്കള്‍ ….. എല്ലാവര്‍ക്കും നന്ദി സ്‌നേഹം” എന്ന് ഷജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കൊല്ലം ഓയൂരിലെ അഭിഗേല്‍ സാറയെ തട്ടി കൊണ്ട് പോയ രാത്രി 12 മണിയായപ്പോള്‍ ACP പ്രദീപ് സാറിന്റെ ഫോണ്‍ വന്നു. പ്രതികളുടെ രേഖാ ചിത്രം വരയ്ക്കണം എന്ന് ആവശ്യപ്പെട്ട് ആദ്യം രണ്ട് ദൃക്‌സാക്ഷികളെ ഞങ്ങളുട വീട്ടിലേക്ക് കൊണ്ടുവന്നു.

അവര്‍ പറഞ്ഞതനുസരിച്ച് രേഖാചിത്രങ്ങള്‍ വെളുപ്പിന് 4 മണിയോടെ തയ്യാറാക്കി നല്‍കി. പിന്നീട് അഭിഗേല്‍ സാറയെ കണ്ടെത്തിയ ശേഷം കുഞ്ഞിന്റെ അഭിപ്രായം കേട്ട ശേഷം കൊല്ലം വിക്ടോറിയ ഹോസ്പിറ്റലില്‍ വച്ച് മൂന്ന് രേഖാ ചിത്രം കൂടി വരച്ച് നല്‍കി.

ഇപ്പോള്‍ അന്വേഷണത്തിന് നിര്‍ണ്ണായക കാരണം ഞങ്ങള്‍ വരച്ച രേഖാ ചിത്രങ്ങള്‍ കൂടി കാരണമായി എന്നറിഞ്ഞതില്‍ അതിയായ സന്തോഷം കൂടെ ഉറക്കമൊഴിച്ച് നിന്ന പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ , വിനോദ് റസ്‌പോണ്‍സ് യു.എം ബിന്നി മറ്റ് സുഹൃത്തുക്കള്‍ ….. എല്ലാവര്‍ക്കും നന്ദി സ്‌നേഹം അഭിഗേല്‍ സാറ (ഞങ്ങളുടെ മിയ കുട്ടി) നിര്‍ണ്ണായക അടയാളങ്ങള്‍ തന്നതിന്

Exit mobile version