ചെന്നൈ: മലയാളിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ചെന്നൈയില്‍ വെച്ച് ആണ് സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവാവ് പെണ്‍കുട്ടിയെ വര്‍ഷങ്ങള്‍ക്ക് മുമ്പും ഉപദ്രപിച്ചിരുന്നതായി ബന്ധങ്ങള്‍ പറഞ്ഞു.
കൊല്ലം സ്വദേശിനിയായ ഫൗസിയയെ ആണ് കുളത്തൂപ്പുഴ സ്വദേശിയായ ആഷിഖ് കൊലപ്പെടുത്തിയത്. ഫൗസിയയെ 4 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപദ്രവിച്ച കുറ്റത്തിന് പോക്സോ നിയമപ്രകാരം തടവുശിക്ഷ അനുഭവിച്ചയാളാണ് ആഷിഖ്.
ഇപ്പോള്‍ ഫൗസിയയെ കഴുത്തുഞെരിച്ചാണ് ആഷിഖ് കൊലപ്പെടുത്തിയത്. ഇതിന് ശേഷം സംഭവത്തിന്റെ ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ അച്ഛന് അയച്ചുകൊടുക്കുകയും വാട്സാപ്പ് സ്റ്റാറ്റസ് ആക്കുകയും ചെയ്തിരുന്നു.
‘ചതിക്കുള്ള ശിക്ഷ’യെന്ന് പറഞ്ഞാണ് മകളെ കൊലപ്പെടുത്തിയ ചിത്രം അച്ഛന് അയച്ചുകൊടുത്തത്. ഫൗസിയയെ കൊലപ്പെടുത്തിയതിന് പിന്നാലെ ആഷിഖ് കീഴടങ്ങുകയും ചെയ്തിരുന്നു.
Discussion about this post