മലപ്പുറം: കുളത്തില്‍ മുങ്ങിത്താഴ്ന്ന് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തെ ചിറവല്ലൂരിലാണ് സംഭവം. ചിറവല്ലൂര്‍ മൂപ്പറം സ്വദേശി പുല്ലൂണിയില്‍ ജാസിമിന്റെ മക്കളായ ജിഷാദ് (8) മുഹമ്മദ് (6) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് നാടിനെ ഒന്നടങ്കം നടുക്കിയ സംഭവം. രണ്ടു കുട്ടികളും കളിക്കാനായി വീടിനടുത്തുള്ള വയലില്‍ പോയതായിരുന്നു.
also read: സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍, മരണവാര്‍ത്ത കേട്ട് നടുങ്ങി നാട്
എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലിലാണ് വീടിന് പുറകിലുള്ള കുളത്തില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post