ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തലവടിയിൽ ഇരട്ടകുട്ടികളായ ആൺമക്കളെ കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ. 3 വയസ്സുള്ള മക്കളെ കൊലപ്പെടുത്തി മാതാപിതാക്കൾ തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക വിവരം.
തലവടി പഞ്ചായത്ത് ഒൻപതാം വാർഡ് മൂലേപ്പറമ്പിൽ സുനു, ഭാര്യ സൗമ്യ, മക്കളായ ആദി, ആദിൽ എന്നിവരാണു മരിച്ചത്. കുടുംബത്തിന്റെ കടബാധ്യതയും രോഗവുമാണു കുടുംബത്തെ ഈ തീരുമാനത്തിലേക്ക് എത്തിട്ടതെന്നാണ് സൂചന. പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
ALSO READ- കൊട്ടിയത്ത് ഇസ്രയേല്‍ സ്വദേശിനി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)
Discussion about this post