കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിറിയക് ജോണ്‍ വിടവാങ്ങി. മറവി രോഗത്തെത്തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികില്‍സയിലായിരുന്നു.
90 വയസായിരുന്നു. സംസ്കാരം നാളെ വൈകീട്ട് നാല് മണിക്ക് കട്ടിപ്പാറ ഹോളിഫാമിലി ചര്‍ച്ചില്‍ നടക്കും. കെ കരുണാകരന് മന്ത്രിസഭയില്‍ കൃഷി വകുപ്പ് മന്ത്രിയായിരുന്നു സിറിയക് ജോണ്‍.
കേരളത്തില്‍ കൃഷി ഭവനുകള്‍ സ്ഥാപിച്ചതടക്കമുളള പദ്ധതികള്‍ നടപ്പാക്കി. കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, എന്‍സിപി സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.
Discussion about this post