കോടതിയില്‍ വിധി കേള്‍ക്കാന്‍ നില്‍ക്കാതെ മദ്യപിക്കാന്‍ പോയി, അമ്പലത്തില്‍ തേങ്ങ ഉടയ്ക്കാന്‍ പോയെന്ന് കള്ളം പറഞ്ഞ് അഭിഭാഷകന്‍, പ്രതിക്ക് പതിനേഴര വര്‍ഷം കഠിനതടവ് ശിക്ഷ

തിരുവനന്തപുരം: കോടതിയില്‍ വിധി കേള്‍ക്കാതെ മദ്യപിക്കാനായി പോയ കൊലക്കേസ് പ്രതിക്ക് പതിനേഴര വര്‍ഷം കഠിനതടവ് ശിക്ഷ. തിരുവനന്തപുരത്താണ് സംഭവം.

മംഗലപുരത്തെ വ്യാപാരി കൊയ്ത്തൂര്‍ക്കോണം സ്വദേശി ഇബ്രാഹിമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പോത്തന്‍കോട് കൊയ്ത്തൂര്‍കോണം മോഹനപുരം സ്വദേശി ബൈജുവിനെയാണ് കോടതി ശിക്ഷിച്ചത്.

also read: കെഎസ്ആർടിസി ഉൾപ്പടെ ഓടിക്കുന്നത് മദ്യപിച്ചെന്ന് പരാതി; പരിശോധനയ്ക്ക് എത്തി എംവിഡി; കുടുങ്ങിയത് ഫിറ്റ്‌നസും ഇൻഷുറൻസും ഇല്ലാത്ത സ്വകാര്യ ബസുകൾ

2022 ജൂണ്‍ 17 നാണ് കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു കേസില്‍ വിധി പറയേണ്ടിയിരുന്നത്. എന്നാല്‍ ബൈജു മദ്യപിച്ച നിലയില്‍ ആയിരുന്നതിനാലാണ് വിധി ഇന്നത്തേക്ക് മാറ്റിയത്.

ബൈജു അമ്പലത്തില്‍ തേങ്ങ ഉടയ്ക്കാന്‍ പോയെന്നായിരുന്നു കോടതിയില്‍ അഭിഭാഷകന്‍ അറിയിച്ചത്. എന്നാല്‍ അറസ്റ്റു ചെയ്ത് ഹാജരാക്കാന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചു.

also read: ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; കൂടുതല്‍ രേഖാചിത്രങ്ങള്‍ പുറത്തുവിട്ട് പോലീസ്

ഇതോടെ വീട്ടിലെത്തിയ പൊലീസ് കണ്ടത് അടിച്ചു ഫിറ്റായ പ്രതിയെയയായിരുന്നു. തുടര്‍ന്ന് മംഗലപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Exit mobile version