ഓട്ടിസം ബാധിച്ച മകനെ തീ കൊളുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു, സംഭവം ആലപ്പുഴയില്‍

മഹേഷിന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് അമ്മ ശോഭ തീ കൊളുത്തുകയായിരുന്നു.

അമ്പലപ്പുഴ: ആലപ്പുഴയില്‍ ഓട്ടിസം ബാധിച്ച മകനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപം കിഴക്കേനട ‘മകം’ വീട്ടില്‍ താമസിക്കുന്ന ശോഭയാണ് മകന്‍ മഹേഷിനെ(35) കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. മഹേഷിന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് അമ്മ ശോഭ തീ കൊളുത്തുകയായിരുന്നു. പിന്നീട് സ്വയം തീ കൊളുത്തി മരിക്കാനും ശോഭ (63) ശ്രമിച്ചു. വീടിന് തീ പിടിച്ചത് കണ്ട നാട്ടുകാര്‍ ഓടിയെത്തി ഇരുവരെയും ആശുപതിയില്‍ എത്തിച്ചു.

വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മഹേഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശോഭയുടെ ഭര്‍ത്താവ് നാല് വര്‍ഷം മുമ്പ് മരിച്ചിരുന്നു. ശോഭയും മഹേഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കിടപ്പുമുറിയില്‍ വച്ചു മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയെന്നാണു സംശയം. മഹേഷിനു മാനസിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി പറയുന്നു.

Exit mobile version