തിരുവനന്തപുരം: സിഐടിയു സംസ്ഥാന പ്രസിഡന്റായി സിപിഎം സെക്രട്ടേറിയറ്റ് അംഗമായ ടിപി രാമകൃഷ്ണനെ തെരഞ്ഞെടുത്തു. ആനനത്തലവട്ടം ആനന്ദന്റെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
ജെ മേഴ്സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് സിഐടിയു സംസ്ഥാന പ്രസിഡന്റായി ടിപി രാമകൃഷ്ണനെ തെരഞ്ഞെടുത്തത്.
ഏകകണ്ഠമായാണ് തീരുമാനമെന്ന് സിഐടിയു നേതാക്കള്‍ അറിയിച്ചു.എളമരം കരീമാണ് യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ടിപി രാമകൃഷ്ണന്റെ പേര് നിര്‍ദേശിച്ചത്. എളമരം കരീമാണ് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി.
Discussion about this post