സർക്കാർ സ്‌കൂളിലെ കുരുന്നുകളുടെ ആകാശയാത്ര! ഒരുപാട് നാളത്തെ സ്വപ്‌നം സഫലമാക്കി അധ്യാപക ദമ്പതിമാർ

റാന്നി: പത്തനംതിട്ടയിലെ സാധാരണ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് മനസിൽ ചിന്തിക്കാൻ പോലും മടിച്ച വലിയ സ്വപ്നം അധ്യാപകരുടെ നന്മയിൽ സഫലമായിരിക്കുകയാണ്. മറ്റ് സ്‌കൂളുകളിലെ വിദ്യാർത്ഥഇകളെ അസൂയപ്പെടുത്തുന്ന വിധമാണ് ഈ നാറാണംമൂഴി, പരുവ ഗവ. എൽപി സ്‌കൂളുകളിലെ കുട്ടികൾക്ക് ലഭിച്ച അപൂർവ്വ ഭാഗ്യം. ആകാശത്തുകൂടി പറക്കുന്ന വിമാനം മാത്രം കണ്ടു ശീലിച്ച കുരുന്നുകൾക്ക് ആകാശയാത്രയ്ക്ക് തന്നെ വഴിയൊരുക്കുകയായിരുന്നു പ്രഥമാധ്യാപക ദമ്പതികൾ.

നാട്ടിലെ എംഎൽഎയ്ക്കും അധ്യാപകർക്കുമൊപ്പം കൊച്ചിയിൽനിന്നു തിരുവനന്തപുരത്തേക്ക് പറന്ന ഇവർ പിന്നീട് പിന്നീട് നിയമസഭാ മന്ദിരവും സെക്രട്ടേറിയറ്റും കണ്ടാണ് തിരികെ നാട്ടിലേക്ക് മടങ്ങിയത്. എല്ലാം ഒരുക്കിയത് പ്രഥമാധ്യാപക ദമ്പതിമാരായ അനിൽ ബോസും അനില മെറാടും ആയിരുന്നു.

കുട്ടികൾക്കൊപ്പം വിമാനയാത്രയിൽ പങ്കെടുത്തില്ലെങ്കിലും കുട്ടികളേക്കാൾ സന്തോഷമായിരുന്നു രക്ഷിതാക്കൾക്കും. പരുവ ഗവ. എൽപി സ്‌കൂളിലെയും നാറാണംമൂഴി ഗവ. എൽപിഎസിലെയും 16 കുട്ടികൾ വീതമാണ് ആകാശയാത്രയിൽ പങ്കെടുത്തത്. ഇടിനിടെ വരാൻ മടിച്ച ചുരുക്കം കുട്ടികളൊഴികെ മറ്റെല്ലാവരും യാത്രയുടെ ഭാഗമായി.

കുട്ടികൾക്ക് ഒപ്പം യാത്രയുടെ തുടക്കം മുതൽ പ്രമോദ് നാരായൺ എംഎൽഎയും ഉണ്ടായിരുന്നു. രണ്ട് സ്‌കൂളുകളിൽ നിന്നായി എട്ട് അധ്യാപകരും നാല് അനധ്യാപകരും യാത്രയിൽ പങ്കാളികളായി.

അനിൽ ബോസ് പരുവ സ്‌കൂൾ പ്രഥമാധ്യാപകനാണ്. 2025-ൽ സർവീസിൽ നിന്നു വിരമിക്കും. മലയോരമേഖലയിലെ സ്‌കൂളിൽ പഠിക്കുന്നവരിലധികവും എസ്ടി വിഭാഗത്തിൽപെട്ട കുട്ടികളാണ്. സാമ്പത്തികമായി വളരെ പിന്നോക്കമുള്ള ഈ കുട്ടികൾക്ക് ആകാശ യാത്ര എന്ന് സാധിക്കാനാകും എന്ന വിഷമമാണ് അധ്യാപകനെ ഈ ആശയത്തിലേക്ക് എത്തിച്ചത്.

also read- ഡിവോഴ്‌സ് ആയതോടെ ഭര്‍ത്താവിന് ഹൃദയാഘാതം: വേര്‍പിരിഞ്ഞ ഭാര്യ കാണാന്‍ എത്തി, വീണ്ടും ജീവിതത്തില്‍ ഒന്നിച്ച് ദമ്പതികള്‍

തുടർന്ന് ഈ ആശയം ഭാര്യ നാറണംമൂഴി സ്‌കൂളിലെ പ്രഥമാധ്യാപികയായ അനിലയുമായി പങ്കിട്ടു. തന്റെ സ്‌കൂളിലെ കുട്ടികളെ കൂടെക്കൂട്ടണമെന്ന അഭ്യർത്ഥനമാത്രമായിരുന്നു ടീച്ചർക്കുണ്ടായിരുന്നത്. വൈകാതെ ഇത് നടപ്പാക്കാനുള്ള ശ്രമം തുടങ്ങി എംഎൽഎയെയും വിവരം അറിയിച്ചു.

തുടർന്ന് ബുധനാഴ്ച പുലർച്ചെ 4.30-ന് നാറാണംമൂഴിയിലെ രക്ഷിതാക്കൾക്കൊപ്പം നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെട്ട കുട്ടികൾ 10.30-ന് കുരുന്നുകൾ വിമാനത്തിൽ ആദ്യയാത്ര ആരംഭിച്ചു. 11.30-ന് തിരുവനന്തപുരത്തെത്തി.ഇവിടെ പരുവ സ്‌കൂളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്വീകരിക്കാൻ എത്തിയിരുന്നു.

Exit mobile version