സൂറത്ത്: മുത്തച്ഛനെയും മുത്തശ്ശിയെയും അമ്മാവനെയും വെടിവെച്ച് കൊലപ്പെടുത്തി 23കാരന്‍. യുഎസിലെ ന്യൂജേഴ്സിയിലാണ് സംഭവം. ഇന്ത്യക്കാരനായ ഓം ബ്രഹ്‌മഭട്ട് എന്നയാളാണ് കൊലപാതകത്തിന് പിന്നില്‍. സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗുജറാത്തിലെ ആനന്ദ് ജില്ലയാണ് ഓംബ്രഹ്‌മഭട്ടിന്റെ സ്വദേശം. ദിലീപ് കുമാര്‍ ബ്രഹ്‌മഭട്ട് (72), ഭാര്യ ബിന്ദു, ഇവരുടെ 38 കാരനായ മകന്‍ യാഷ് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം, കൊലപാതകത്തിന്റെ കാരണം അറിഞ്ഞിട്ടില്ല. തിങ്കളാഴ്ച രാവിലെയാണ് കൊലപാതക വിവരം പുറത്തറഞ്ഞത്.
കുടുംബം താമസിച്ചിരുന്ന കൊപ്പോള ഡ്രൈവില്‍ എത്തിയ സൗത്ത് പ്ലെയിന്‍ഫീല്‍ഡ് പൊലീസാണ് എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചത്. വീട്ടില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യാഷ്‌കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
നേരത്തെ പൊലീസ് സബ് ഇന്‍സ്പെക്ടറായി സേവനമനുഷ്ഠിച്ച ദിലീപ്കുമാര്‍ ബ്രഹ്‌മഭട്ട് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ആനന്ദില്‍ സ്ഥിരതാമസമാക്കിയിരുന്നു. അടുത്തിടെയാണ് മകന്‍ യാഷിനൊപ്പം താമസിക്കാന്‍ യുഎസിലേക്ക് മാറിയത്. മുത്തച്ഛന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഓം ഉപരിപഠനത്തിനായി യുഎസിലേക്ക് പോയത്.
Discussion about this post