സന്നിധാനം: ശബരിമല ക്ഷേത്ര ദർശനത്തിനിടയിൽ കുഞ്ഞുങ്ങൾ കൂട്ടം തെറ്റി പോകുമോ എന്ന പേടി ഇനി വേണ്ട. കുട്ടികളുടെ കൈകളിലെ ടാഗുകൾ ഇനി അവരെ സംരക്ഷിക്കു. സന്നിധാനത്ത് അയ്യപ്പ ദർശനത്തിനെത്തുന്ന കുഞ്ഞയ്യപ്പന്മാർക്ക് ടാഗ് സംവിധാനം ഒരുക്കിയിരിക്കുകയാണ് കേരള പോലീസ്.
ദർശനത്തിന് എത്തുന്ന കുഞ്ഞു മാളികപ്പുറങ്ങളും കുഞ്ഞയ്യപ്പൻമാരും ഇനി കൂട്ടം തെറ്റിയാലും അവരെ സുരക്ഷിത കരങ്ങളിൽ എത്തിക്കാനായി കേരളാ പോലീസിന്റെ ടാഗ് സംവിധാനം ഒരുങ്ങിയിരിക്കുകയാണ്.
കേരള പോലീസാണ് കുഞ്ഞു കൈകളിൽ ടാഗ് ഒരുക്കുന്നത്. ഒറ്റ നോട്ടത്തിൽ ഒരു വാച്ചാണെന്ന് തോന്നും. എന്നാൽ ഇതിൽ ചില എഴുത്തുകളും അക്കങ്ങളും കാണാം. കുഞ്ഞിന്റെ ഒപ്പമുള്ളവരുടെ ഫോൺ നമ്പർ, പേര് എന്നിവയാണ് വളയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തിരക്കിൽ കുഞ്ഞുങ്ങൾ കൈവിട്ട് പോയാൽ പോലീസുകാരുടെ ശ്രദ്ധയിൽ പെടുകയും കുഞ്ഞിന്റെ കയ്യിലെ ടാഗിലെ ഫോൺ നമ്പറിൽ പോലീസുകാർ ബന്ധപെടുകയും ചെയ്യാനാകും..
തുടർന്ന് കുട്ടിയെ എത്രയും പെട്ടെന്ന് തന്നെ കുടുംബത്തെ ഏൽപ്പിക്കാനാകും. കുഞ്ഞുങ്ങളുമായി ദർശനത്തിനെത്തുന്ന മുതിർന്നവർക്ക് പോലീസിന്റെ ഈ ടാഗ് സംവിധാനം വലിയ ആശ്വാസമാവുകയാണ്,
ALSO READ- ജോലി തട്ടിപ്പ്;നവകേരള സദസിൽ പരാതി നൽകി; ഒരാഴ്ചയ്ക്കുള്ളിൽ നടപടിയും പരിഹാരവും; സന്തോഷം പങ്കിട്ട് കാസർകോട്ടെ അനഘ
കൂടെയുള്ള ബന്ധുവിന്റെ ഫോൺ നമ്പർ, പേര് എന്നിവ എഴുതിയ ടാഗ് കയ്യിൽ കെട്ടിയാണ് പോലീസ് കുട്ടികളെ പമ്പയിൽ നിന്ന് മല കയറ്റി വിടുന്നത്. പമ്പയിൽ ഗാർഡ് സ്റ്റേഷനോട് ചേർന്നാണ് കുട്ടികളുടെ കയ്യിൽ ടാഗ് ധരിപ്പിക്കുന്നത്. മുമ്പൊക്കെ കുഞ്ഞുങ്ങൾ കൂട്ടം തെറ്റിപ്പോയാൽ അനൗൺസ്‌മെന്റ് ചെയ്താണ് കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നത്.
ഇത് ഏറെ ശ്രമകരമായ കാര്യമായിരുന്നു.10 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുമായി ദർശനത്തിന് എത്തുന്നവർ മക്കളുടെ സുരക്ഷയ്ക്കായി കയ്യിൽ ടാഗ് നിർബന്ധമായും ധരിപ്പിക്കണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്.
Discussion about this post