തൃപ്പൂണിത്തുറ: അര്‍ജുന്റേയും സേറയുടേയും പ്രണയ കഥ മലയാളികള്‍ നെഞ്ചിലേറ്റിയതാണ്. എന്നാല്‍ ഇവരുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ചത് വീല്‍ചെയറാണ്. ഇന്ന് വീണ്ടും ആ വീല്‍ചെയര്‍ പറയുന്നു ഒരു കഥ…
സെറിബ്രല്‍ പാള്‍സി രോഗബാധിതനായ തന്റെ ആരാധകന് വീല്‍ചെയര്‍ സമ്മാനിച്ച് ദുല്‍ഖര്‍ സല്മാന്. തൃപ്പൂണിത്തുറ ഗവ കോളജ് വിദ്യാര്‍ത്ഥി എം പ്രവീണിനെക്കുറിച്ച് മലയാള മനോരമയില്‍ വന്ന വാര്‍ത്ത വായിച്ചാണ് ദുല്‍ഖര്‍ എത്തിയത്. തന്റെ ആരാധകന് വേണ്ടി ഡിക്യു ഇലക്ട്രിക്ക് വീല്‍ചെയറുമായി ദുല്‍ഖറെത്തിയത്.
തന്റെ ഇഷ്ടതാരത്തെ കാണാന്‍ സാധിച്ചതില്‍ അധീവ സന്തോഷത്തിലാണ് ഈ യുവാവ് ചാര്‍ളിയാണ് പ്രവീണിന്റെ പ്രിയപ്പെട്ട കഥാപാത്രം. അതുപോലെ സ്വതന്ത്രമായി ലോകം ചുറ്റാന്‍ ആഗ്രഹവുമുണ്ട്. മുംബൈയിലെ ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ വീണുകിട്ടിയ സമയമെടുത്താണു ദുല്‍ഖര്‍ കൊച്ചിയില്‍ വന്നതും പ്രവീണിന് വീല്‍ച്ചെയര്‍ സമ്മാനിച്ചതും. ഈ സൗഹൃദം തുടരുമെന്ന ഉറപ്പുനല്‍കിയാണ് ഡിക്യു പ്രവീണിനെ യാത്രയാക്കിയത്.
Discussion about this post