തിരുവനന്തപുരം: കേരളത്തില്‍ കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. പുതിയ റെക്കോര്‍ഡിട്ടായിരുന്നു സ്വര്‍ണ്ണവില മുകളിലേക്ക് കുതിച്ചത്. ഒറ്റ ദിവസം കൊണ്ട് 600 രൂപയാണ് വര്‍ദ്ധനവുണ്ടായത്.
ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില ഇന്ന് 5810 രൂപയായി ഉയര്‍ന്നു. ഒരു പവന് 46480 രൂപയായി ഉയര്‍ന്നു. 45920 രൂപയായിരുന്നു ഇതിന് മുമ്പ് പവന്റെ ഉയര്‍ന്ന വില.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില 2020 ഡോളര്‍ ആണ്. ഗ്രാമിന് 75 രൂപയാണ് കൂടിയത്. നവംബര്‍ 27ന് 200 രൂപയായിരുന്നു സ്വര്‍ണ്ണവിലയില്‍ കൂടിയത്. 45, 880 രൂപയായിരുന്നു സ്വര്‍ണ്ണവില. ഇനിയും സ്വര്‍ണ്ണവില കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകള്‍.
Discussion about this post