കൊച്ചി: കുസാറ്റ് അപകടത്തില്‍ പരിക്കേറ്റ് ആസ്റ്റര്‍ മെഡ് സിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ അപകടനില തരണം ചെയ്തു. ഗീതാഞ്ജലി, ഷാബ എന്നീ വിദ്യാര്‍ത്ഥികളാണ് അപകടനില തരണം ചെയ്തത്.
കുട്ടികളെ ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റി. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും ആശുപത്രിക്കും നന്ദി അറിയിക്കുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.