കൊച്ചി: സ്വര്‍ണ്ണം വാങ്ങാനെത്തിയ യുവതിയുടെ കൈയ്യില്‍ കയറിപ്പിടിച്ച ജ്വല്ലറി ഉടമ പിടിയില്‍. എറണാകുളം നെല്ലിക്കുഴി ജെംസ് ജ്വല്ലറി ഉടമ മുളവൂര്‍ തായിക്കാട്ട് വീട്ടില്‍ ബക്കര്‍ (51) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്.
ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാന്‍ എത്തിയതായിരുന്നു യുവതി. തുടര്‍ന്ന് സ്വര്‍ണാഭരണം നോക്കുന്നതിനിടെ യുവതിയോട് ഉടമ മോശമായി സംസാരിക്കുകയും കൈയ്യില്‍ കയറിപ്പിടിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജ്വല്ലറി ഉടമയെ അറസ്റ്റ് ചെയ്തത്.
അന്വേഷണ സംഘത്തില്‍ കോതമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ പി.ടി ബിജോയി, സബ് ഇന്‍സ്പെക്ടര്‍മാരായ ആല്ബിന് സണ്ണി എക്സൈസ് പി.വി എല്‍ദോസ് , എ.എസ്.ഐ കെ.എം സലിം എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ബക്കറിനെ മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു.
Discussion about this post