തിരുവനന്തപുരം: കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. വലിയ വേളിയിലാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശി രാജ്കുമാര് ആണ് മരിച്ചത്.
മുപ്പത്തിനാല് വയസ്സായിരുന്നു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം. കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം പുതിയ കെട്ടിടത്തിന്റെ പണി നടക്കുന്നതിനിടെയായിരുന്നു സംഭവം.
നിര്‍മാണത്തിന്റെ ഫില്ലര്‍ കുഴി എടുക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. തൊഴിലാളി മണ്ണിനടയില്‍ പെട്ടുപോയിരുന്നു. പൊലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തൊഴിലാളിയെ പുറത്തെടുത്തത്.
എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. മണ്ണുമാറ്റുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കിയത്.
Discussion about this post