കൊച്ചി: സമൂഹമാധ്യമങ്ങള്‍ വഴി ഹാഷിഷും കഞ്ചാവ് വില്‍പ്പനയും തകൃതിയായി നടത്തുന്ന രണ്ടംഗ സംഘം അറസ്റ്റില്‍. സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകള്‍ വഴി ഓഫര്‍ റേറ്റിനാണ് നഗരത്തില്‍ വില്‍പ്പന നടത്തി വന്നത്. പള്ളരുത്തി സ്വദേശി സുബിന്‍ (24), ഇടുക്കി വണ്ടിപെരിയാര്‍ സ്വദേശിയും കരിമുഗളില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ രാജന്‍ സെല്‍വം (37) എന്നിവര്‍ ആണ് പോലീസ് പിടിയിലായത്.
ഇവരില്‍ നിന്നും വില്‍പനയ്ക്കായി തയ്യാറാക്കിയ നിലയിലുള്ള നിരവധി പാക്കറ്റ് ഹാഷിഷും, കഞ്ചാവും, ലഹരി വസ്തുക്കള്‍ വിറ്റഴിച്ച് കിട്ടിയ 49,500 രൂപ, ഇല്ട്രോണിക്ക് ത്രാസ് തുടങ്ങയവ കണ്ടെടുത്തു. ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്കിടയില്‍ വില്‍പന നടത്തുവാനായി സ്റ്റോക്ക് ചെയ്യ്ത ഹാഷിഷും, കഞ്ചാവും, സിറ്റി പോലീസ് കമ്മീഷണര്‍ ങജ ദിനേശിന്റ നിര്‍ദ്ദേശപ്രകാരം നഗരത്തില്‍ ഷാഡോ പോലീസ് നടത്തിയ ശക്തമായ പരിശോദനകളെ തുടര്‍ന്ന് വില്‍പന നടത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നായിരുന്നു സംഘം നാല്‍പത് ശതമാനം ഓഫറിട്ട് വിറ്റഴിച്ചത്.
സോഷ്യല്‍ മീഡിയകളായ വാട്സാപ്പ്, മെസഞ്ചര്‍ തുടങ്ങിയവയിലെ ഗ്രൂപ്പുകള്‍ വഴി വിറ്റഴിച്ച് കൊണ്ടിരുന്നത്, ലഹരി വിപണിയില്‍ ഇരുപത് ഗ്രാം തൂക്കം വരുന്ന രണ്ടായിരം രൂപ വിലയുള്ള ഒരു പാക്കറ്റ് കഞ്ചാവിന് ഓഫര്‍ കഴിഞ്ഞിട്ട് ആയിരത്തി ഇരുനൂറ് രൂപയായിരുന്നു സംഘം ഈടാക്കിയിരുന്നത്. മുന്തിയ ഇടപാടുകാര്‍ക്കിടയില്‍ മാത്രമായിരുന്നു ഹാഷിഷ് വിറ്റഴിച്ചിരുന്നത്.