കൊച്ചി: തൃശൂര്‍ കേരള വര്‍മ കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ വീണ്ടും റീകൗണ്ടിംഗിന് ഹൈക്കോടതി ഉത്തരവ്. മാനദണ്ഡങ്ങള്‍ പാലിച്ച് റീ കൗണ്ടിങ് നടത്താനാണ് കോടതി ഉത്തരവിട്ടത്. എസ്എഫ്ഐ സ്ഥാനാര്‍ഥി അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് കോടതി റദ്ദാക്കി. കെഎസ്യു സ്ഥാനാര്‍ഥിയായ ശ്രീക്കുട്ടന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
കേസില്‍ വാദം പൂര്‍ത്തിയായി മൂന്ന് ആഴ്ചയ്ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവം നടത്തുന്നത്. മാനദണ്ഡങ്ങള്‍ പാലിച്ച് റീകൗണ്ടിങ് നടത്താനാണ് ജസ്റ്റിസ് ടിആര്‍ രവിയുടെ നിര്‍ദേശം. എസ്എഫ്ഐ സ്ഥാനാര്‍ഥിയായ അനിരുദ്ധിന്റെ വിജയം കോടതി റദ്ദാക്കുകയും ചെയ്തു.
ആദ്യം ഒരു വോട്ടിനു ജയിച്ചതിനുശേഷം റീകൗണ്ടിങ്ങില്‍ കെഎസ്യുവിന് യൂണിയന് ചെയര്മാന് സ്ഥാനം നഷ്ടമായിരുന്നു. വോട്ടെണ്ണലില്‍ അപാകതകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ആദ്യ വോട്ടെണ്ണലില്‍ വോട്ട് നില: എസ്. ശ്രീക്കുട്ടന് – 896, കെ.എസ്. അനിരുദ്ധ് – 895, നോട്ട – 19, അസാധു – 23. റീ കൗണ്ടിങ്ങില്‍ വോട്ടു നില: കെ.എസ്. അനിരുദ്ധ് – 899, എസ്. ശ്രീക്കുട്ടന് – 889, നോട്ട – 18, അസാധു – 27. വോട്ടെണ്ണിത്തീര്‍ന്നപ്പോള്‍ കാഴ്ചപരിമിതിയുള്ള വിദ്യാര്‍ഥിയായ കെഎസ്യു സ്ഥാനാര്‍ഥി എസ്.ശ്രീക്കുട്ടന് 896 വോട്ടും എസ്എഫ്ഐ സ്ഥാനാര്‍ഥി കെ.എസ്.അനിരുദ്ധന് 895 വോട്ടുമായിരുന്നു.
41 വര്‍ഷത്തിനിടെ ആദ്യമായി കിട്ടിയ ചെയര്മാന് സ്ഥാനത്തിന്റെ ആഹ്ലാദത്തിലായിരുന്നു കെഎസ്യു. എന്നാല്‍, എസ്എഫ്ഐയുടെ ആവശ്യപ്രകാരം 5.30നു റീകൗണ്ടിങ് തുടങ്ങി. 2 തവണയായി ഒന്നര മണിക്കൂര്‍ കറന്റ് ‘പോയ’തോടെ റീകൗണ്ടിങ് നിര്‍ത്തി. രാത്രി 9.30നു പുനരാരംഭിക്കുമ്പോഴേക്കും ബാലറ്റുകളുടെ എണ്ണം കൂടിയതായി തര്‍ക്കമുയര്‍ന്നു. പോലീസ് കാവലില്‍ പകല്‍ എണ്ണിയാല്‍ മതിയെന്നു കെഎസ്യു ആവശ്യപ്പെട്ടെങ്കിലും എസ്എഫ്ഐ ശക്തമായി എതിര്‍ത്തു.
Discussion about this post