കൊല്ലം: ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത മൂന്നുപേരില്‍ രണ്ട് പേരെ വിട്ടയച്ചു. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്ററിലെ രണ്ട് പേരെയാണ് വിട്ടയച്ചത്.
കുട്ടിയെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്.
അതേസമയം, കാര്‍ വാഷിംഗ് സെന്ററില്‍ നിന്ന് നോട്ട് കെട്ടുകള്‍ പിടിച്ചെടുത്തെന്നിരുന്നു. ഇവരില്‍ നിന്ന് പിടികൂടിയ പണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post