കൊല്ലം: ‘കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ 9946923282, 9495578999 ഈ നമ്പറുകളില്‍ അറിയിക്കുക’. ഓയൂരില്‍ തട്ടിക്കൊണ്ടുപോയ ആറുവയസുകാരിക്കായി സംസ്ഥാന വ്യാപകമായി വാഹനങ്ങള്‍ പരിശോധിച്ച് പോലീസ്. കുഞ്ഞിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 112 എന്ന നമ്പറിലും, 9495578999, 9946923282 പോലീസിനെ അറിയിക്കുക.
കുട്ടിയ്ക്കായി സംസ്ഥാന വ്യാപകമായി തെരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു. കേരള തമിഴ് നാട് അതിര്‍ത്തി പ്രദേശമായ
കളിയിക്കാവിളയിലും പരിശോധന ശക്തമാക്കി. കൊല്ലം സിറ്റിയിലും റൂറലിലും എല്ലാ ഇടങ്ങളിലും പരിശോധന നടക്കുകയാണ്. സിറ്റി പൊലീസ് കമ്മീഷണറും റൂറല്‍ എസ്പിയും ചേര്‍ന്നാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്.
ആര്യന്‍കാവ് ചെക്ക്‌പോസ്റ്റിലും, കോട്ടയം ജില്ലാ അതിര്‍ത്തിയായ ളായിക്കാട് എം സി റോഡിലും, വര്‍ക്കല ഇടവ മേഖലകളിലും കൊല്ലം തിരുവനന്തപുരം അതിര്‍ത്തിയിലും ഇടുക്കിയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റിലും കുമളി ചെക്ക് പോസ്റ്റിലും പരിശോധന നടക്കുകയാണ്. സംസ്ഥാനത്തെ റെയില്‍വെ സ്‌റ്റേനുകളിലും പരിശോധന ശക്തമാക്കി.
അതേസമയം, കുഞ്ഞിനെ മോചിപ്പിക്കാന്‍ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട് കുഞ്ഞിന്റെ അമ്മയുടെ ഫോണിലേക്കാണ് കോള്‍ വന്നു. കുട്ടി സുരക്ഷിതയെന്നും വിളിച്ച സ്ത്രീ പറഞ്ഞു. സഹോദരനൊപ്പം ട്യൂഷനു പോയ കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ട് അഞ്ച് മണിക്കൂറായി. സഹോദരനെ തള്ളി മാറ്റിയശേഷമാണ് ആറുവയസുകാരി അബിഗേലിനെ വെള്ള കാറില്‍ കടത്തി കൊണ്ടുപോയത്.
Discussion about this post