പാലക്കാട്: കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ട പഴ്‌സ് യാത്രക്കാരന് അയച്ചുകൊടുത്ത് മാതൃകയായി കണ്ടക്ടര്‍. പാലക്കാട് ഡിപ്പോയിലെ കണ്ടക്ടര്‍ ജി ദിലീപ് ആണ് ആ മഹാമനസ്‌കന്‍. കുണ്ടളശ്ശേരി കിഴക്കുംപാട്ട് സി.പ്രദീപിന്റെ പഴ്‌സാണ് നഷ്ടമായത്. പണവും രേഖകളും അടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടുവെന്ന് കരുതിയിരിക്കെയാണ് തിരിച്ചുലഭിച്ചത്.
ബസില്‍ കുന്നംകുളത്തു നിന്ന് വരുമ്പോഴാണ് പഴ്‌സ് നഷ്ടമായത്. ബസിലെ ഒരു യാത്രക്കാരനാണ് പഴ്‌സ് ദിലീപിനെ ഏല്‍പിച്ചത്. ഉടമസ്ഥന്‍ വരാത്തതോടെ റജിസ്റ്റേഡ് പോസ്റ്റായി ദിലീപ് ഇതു അയച്ചു നല്‍കുകയായിരുന്നു. പഴ്‌സിനൊപ്പമുള്ള കത്തില്‍, തനിക്കു പഴ്‌സ് കിട്ടിയതു സംബന്ധിച്ചും ആള്‍ അന്വേഷിച്ച് വരാത്തതിനാലാണ് അയയ്ക്കുന്നതെന്നും വിശദീകരിച്ചിട്ടുണ്ട്.
Discussion about this post