കൊച്ചി: കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കുസാറ്റ് സര്വ്വകലശാലയിലുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശ്വാസകോശത്തിനും തലയിലുമേറ്റ പരുക്കുകളാണ് മരണകാരണമായത്. നാലുപേര്‍ക്കും നെഞ്ചിലടക്കം ചതവേറ്റു. ഇതേതുടര്‍ന്നുണ്ടായ ശ്വാസതടസവുമാണ് മരണകാരണമായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം, ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത് 38 പേരാണ്. 34 പേര് കളമശേരി മെഡിക്കല്‍ കോളജിലും. രണ്ട് പേര് കിന്‍ഡര്‍ ആശുപത്രിയിലും ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ല. എന്നാല്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന ഷേബ, ഗീതാഞ്ജലി വിനോദ് എന്നിവരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
Discussion about this post