കൊച്ചി: കുസാറ്റിലെ നാളത്തെ ക്ലാസുകളും പരീക്ഷകളും മാറ്റിവെച്ചു. സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കൊച്ചി സര്‍വകലാശാലയുടെ തീരുമാനം.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാല അറിയിച്ചു. കുസാറ്റിലുണ്ടായ ദുരന്തം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. സംഭവത്തില്‍ മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു അറിയിച്ചു.
മുന്നൊരുക്കങ്ങളിലെ പാളിച്ച അടക്കം പരിശോധിക്കുമെന്നും അപകടത്തിന് കാരണമായ വസ്തുതകള്‍ അടക്കം കണ്ടെത്തുന്നതിന് പുറമേ ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കാന്‍ കൂടിയാണ് മൂന്നംഗസമിതിയെ നിയോഗിച്ചതെന്നും മന്ത്രി അറിയിച്ചു.
ഭാവിയില്‍ ഇത്തരം പരിപാടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശം സമിതി തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പരിപാടിയില്‍ വീഴ്ചയുണ്ടായതായി വിസി വൈസ് ചാന്‍സലര്‍ ഡോ. പി ജി ശങ്കരന്‍ പറഞ്ഞു.
Discussion about this post