കല്‍പ്പറ്റ: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വയനാട് ജില്ലയിലെ മീനങ്ങാടിക്കടുത്താണ് സംഭവം. ഇരുപത്തിനാലുകാരനായ സുധീഷ് ആണ് മരിച്ചത്.
ബൈക്ക് കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപ്പാട് മൈലമ്പാടി റോഡില്‍ സ്രാമ്പിക്കല്‍ പരേതനായ രാമന്റെയും ജാനുവിന്റെയും മകനാണ് സുധീഷ്.
അപ്പാട് പന്നിമുണ്ടയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ചാണ് അപകടമെന്നാണ് വിവരം. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അപകടം.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മീനങ്ങാടി കോ ഓപ്പറേറ്റിവ് പ്രസിലെ ജീവനക്കാരനാണ് സുധീഷ്.
Discussion about this post