കോഴിക്കോട്: നവകേരള സദസിനോട് അനുബന്ധിച്ചുള്ള ആഘോഷപരിപാടികളും കലാ പരിപാടികളും ഒഴിവാക്കി. കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും ഒഴിവാക്കിയിട്ടുണ്ട്.
നവകേരള സദസ് മൂന്നാം ദിവസവും കോഴിക്കോട് തുടരുകയാണ്. രാവിലെ ഒമ്പതു മണിക്ക് ഓമശ്ശേരി ഏമ്പലക്കണ്ടി സ്നേഹതീരം കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രഭാതയോഗം ചേരും.
also read: രാജു നാരായണ സ്വാമിയുടെ ശ്രമം ഫലം കണ്ടു : ജലോറിൽ പോളിങ് ശതമാനം ഉയർന്നു
തിരുവമ്പാടി, ബാലുശ്ശേരി, കൊടുവള്ളി, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കള്‍ പ്രഭാത യോഗത്തില്‍ പങ്കെടുക്കും. ഇതിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഒഴിവാക്കി.
കളമശ്ശേരി കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വാര്‍ത്താസമ്മേളനം ഒഴിവാക്കിയത്. കുസാറ്റ് ദുരന്തത്തില്‍ മന്ത്രിസഭായോഗം അനുശോചനം രേഖപ്പെടുത്തിയിരുന്നു. മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും കൊച്ചിയിലെത്തിയിട്ടുണ്ട്.