ശബരിമല വിഷയത്തിലെ ഉറച്ച നിലപാടിന് മുഖ്യമന്ത്രിയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നും ആദരം; നാട് നീളെ പോസ്റ്ററുകള്‍!

നാട് നീളെ സഖാവ് പിണറായി വിജയന്‍ എന്ന് പോസ്റ്ററുകള്‍ അടിച്ച് ഇറക്കി സ്ഥാപിച്ചിരിക്കുകയാണ്.

ചെന്നൈ: ശബരിമല വിഷയത്തില്‍ സര്‍ക്കാറിന്റെ ഉറച്ച നിലപാടുകള്‍ക്കും സംഘപരിവാര്‍ അഴിച്ചുവിട്ട ആക്രമണങ്ങളില്‍ അടയുറച്ച് പോരാടിയെ പിണറായി സര്‍ക്കാരിനെയും സഖാവ് പിണറായി വിജയനെയും വാനോളം പുകഴിത്തി തമിഴ്‌നാട്ടില്‍ വ്യാപകമായി പോസ്റ്ററുകള്‍. വന്‍ പിന്തുണയും ആദരവുമാണ് മുഖ്യമന്ത്രിയ്ക്ക് തമിഴകം നല്‍കുന്നത്.

നാട് നീളെ സഖാവ് പിണറായി വിജയന്‍ എന്ന് പോസ്റ്ററുകള്‍ അടിച്ച് ഇറക്കി സ്ഥാപിച്ചിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ ചെയ്ത് സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്കുവേണ്ടി സ്വീകരിച്ച ഉറച്ച നിലപാടും, അക്രമികളെ അടിച്ചമര്‍ത്തിയതും പിണറായി ദേശീയ തലത്തില്‍ തന്നെ പ്രതീക്ഷയുള്ള നേതാവാക്കി ഉയര്‍ത്തിയെന്നും വീഡിയോകളില്‍ പറയുന്നു.

പിണറായിയുടെ ജീവചരിത്രം ഉള്‍പ്പെടെ അവതരിപ്പിച്ചുകൊണ്ടാണ് വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. നേരത്തെ പിണറായി പ്രളയത്തെ നേരിട്ട രീതിയെ പ്രകീര്‍ത്തിച്ചും തമിഴ്നാട്ടില്‍ നിരവധി പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു.

Exit mobile version