കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരിച്ച മൂന്നുപേരെ തിരച്ചറിഞ്ഞു. മൂനവരും വിദ്യാർത്ഥികളാണ്. അതുൽ തമ്പി, സാറ തോമസ്, ആൻ റഫ്റ്റ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മൂവരുടെയും മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി.
അതുൽ കൂത്താട്ടുകുളം സ്വദേശിയും സാറ തോമസ് കോഴിക്കോട് താമരശ്ശേരി സ്വദേശിയുമാണ്. വടക്കൻപറവൂർ സ്വദേശിനിയാണ് മരിച്ച ആൻ റഫ്റ്റ. മൂന്നുപേരും രണ്ടാം വർഷ മരിച്ച എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ്. നാലമത്തെയാൾ ഒരു യുവാവാണ്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് നാല് വിദ്യാർത്ഥികൾ മരിച്ചത്. 52 പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. മൂന്ന് പേരുടെ നില ഗുരുതരമാണ്.
അതേസമയം, ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ നാലുപേരും മരണപ്പെട്ടിരുന്നു എന്ന് ജില്ലാ കളക്ടറും ആരോഗ്യ മന്ത്രിയും സ്ഥിരീകരിച്ചു. മരിച്ചവരുടെ മൃതദേഹം കളമേശരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.
അപകടമുണ്ടായത് ധിഷണ എന്ന പേരിൽ സംഘടിപ്പിച്ച ടെക് ഫെസ്റ്റിനിടെയായിരുന്നു. പരിപാടിക്കായി വിദ്യാർത്ഥികളെ വേദിയിലേക്ക് കയറ്റി വിടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൂട്ടത്തോടെ വിദ്യാർത്ഥികൾ അല്ലാത്തവരും വേദിയിലേക്ക് കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. കുത്തനെയുള്ള പടിക്കെട്ടിൽ നിന്നും കൂട്ടത്തോടെ വൊളന്റിയർമാർ അടക്കമുള്ള വിദ്യാർത്ഥികൾ വീഴുകയും പിന്നാലെ ഇവർക്ക് മുകളിലേക്ക് മറ്റുള്ളവരും വീണ് അപകടം വലിയ ദുരന്തത്തിലേക്ക് മാറുകയുമായിരുന്നു.
ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ഗാനമേളയ്ക്കിടെയാണ് അപകടമുണ്ടായത്. അപ്രതീക്ഷിതമായി മഴ പെയ്തതോടെ വിദ്യാർത്ഥികൾ വേദിയിലേക്ക് ഓടിക്കയറിയതാണ് തിരക്ക് സൃഷ്ടിച്ചതും അപകടത്തിലേക്ക് നയിച്ചതുമെന്നാണ് വിവരം. പരിപാടിക്ക് പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ എത്തിയിരുന്നു.
ഇതിനിടെ തിരക്കിൽപ്പെട്ട് പടിക്കെട്ടിൽ വിദ്യാർത്ഥികൾ മറിഞ്ഞുവീഴുകയായിരുന്നു. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം.
പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർത്ഥികളുണ്ടായിരുന്നു. ഗാനമേളയ്ക്കിടെ ഓഡിറ്റോറിയത്തിൽ നൃത്തം ചെയ്ത് ആഘോഷമിക്കുകയായിരുന്നു വിദ്യാർത്ഥികൾ. ഇവർക്കിടയിലേക്ക് പെട്ടെന്ന് മഴ പെയ്തതോടെ ആളുകൾ കൂട്ടമായി എത്തിയതാണ് അപകട കാരണമായത്. നിരവധി പേർ ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുകയായിരുന്നു.