തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് നവംബര്‍ 26, 27 ദിവസങ്ങളില്‍ സംസ്ഥാനത്ത മില്‍മയുടെ ഡയറികള്‍ സന്ദര്‍ശിക്കാന്‍ അവസരം. ദേശീയ ക്ഷീര ദിനാചരണത്തിന്റെ ഭാഗമായാണ് ഇത്. രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് സന്ദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്.
ക്ഷീര മേഖലയുമായി ബന്ധപ്പെട്ട ക്ലാസുകള്‍, പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയും ക്ഷീര ദിനാചരണത്തോട് അനുബന്ധിച്ച് മില്‍മ സംഘടിപ്പിക്കുന്നുണ്ട്.
പാല്, തൈര്, നെയ്യ്, ഐസ്ക്രീം, പനീര്‍ തുടങ്ങിയവയുടെ ഉത്പാദനം കാണാനും ഡയറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കണ്ടു മനസ്സിലാക്കാനുമുള്ള സൗകര്യം മില്‍മ ഒരുക്കുന്നുണ്ട്.
കൂടാതെ പൊതുജനങ്ങള്‍ക്ക് നെയ്യ്, ബട്ടര്‍, പനീര്‍, പേഡ, ഐസ്ക്രീമുകള്‍, ഗുലാബ് ജാമുന്, പാലട, ചോക്കലേറ്റുകള്‍, സിപ് അപ്, മില്‍ക്ക് ലോലി, മാംഗോ ജൂസ്, റസ്ക്ക്, ഫ്ളേവേര്‍ഡ് മില്‍ക്ക്, കപ്പ് കേക്ക് തുടങ്ങിയ മില്‍മ ഉത്പന്നങ്ങള്‍ ഡിസ്കൗണ്ട് വിലയില്‍ ഡയറിയില്‍ നിന്നും വാങ്ങാനുള്ള അവസരവും ഈ ദിവസങ്ങളില്‍ ലഭിക്കുമെന്ന് മില്‍മ അറിയിച്ചു.
Discussion about this post