മുംബൈ: ബോംബ് വെച്ച് മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഇമെയിലിലൂടെ ഭീഷണി മുഴക്കിയ മലയാളി അറസ്റ്റില്‍. തിരുവനന്തപുരത്തുവെച്ചാണ് ഇയാള്‍ പിടിയിലായത്.
പ്രതിയെ മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഈ മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ചത്.
also read: ലോകകപ്പ് ട്രോഫിക്ക് മുകളില്‍ കാല്‍ കയറ്റിവച്ച സംഭവം: മിച്ചല്‍ മാര്‍ഷിനെതിരെ കേസ്
ഒരു മില്യണ്‍ ഡോളര്‍ ബിറ്റ്‌കോയിനായി നല്‍കിയില്ലെങ്കില്‍ വിമാനത്താവളം തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ഇത് അവസാന മുന്നറിയിപ്പാണെന്നും ഇമെയിലില്‍ പറയുന്നു.
48 മണിക്കൂറിനകം പണം നല്‍കിയില്ലെങ്കില്‍ ടെര്‍മിനല്‍ 2 ബോംബ് വെച്ച് തകര്‍ക്കുമെന്നുമാണ് ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരുന്നത് അധികൃതര്‍ പറഞ്ഞു.
ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തില്‍ സഹര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് പ്രതി പിടിയിലായത്.