കൊല്ലം: കടയ്ക്കലില്‍ വ്യാജ ലോട്ടറി ടിക്കറ്റ് നല്കി ലോട്ടറി വില്പ്പനകാരനില് നിന്ന് 2,000 രൂപ തട്ടിയ പ്രതിയെ പിടികൂടി. വലിയവേങ്കാട് സ്വദേശി മനുവാണ് പിടിയിലായത്. തിങ്കളാഴ്ചയാണ് ലോട്ടറി വില്പ്പനകാരനായ ജയകുമാറിനെ കബളിപ്പിച്ച് മനു രണ്ടായിരം രൂപ തട്ടിയെടുത്തത്.
വിന് വിന് ലോട്ടറി ടിക്കറ്റിന് രണ്ടായിരം രൂപ അടിച്ചത് WK557043 നമ്പര്‍ ടിക്കറ്റിനാണ്. മനുവിന്റെ കൈവശം ഉണ്ടായിരുന്നത് WK557048 നമ്പര്‍ ടിക്കറ്റാണ്. ഇതിലെ എട്ട് തിരുത്തി മൂന്ന് ആക്കിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
ലോട്ടറി കച്ചവടകാരന് ടിക്കറ്റ് ഏജന്റിന് നല്കി സ്കാന്‍ ചെയ്തപ്പോഴാണ് തിരുത്തിയ ടിക്കറ്റാണെന്ന് മനസിലാകുന്നത്. തുടര്‍ന്ന് കടയ്ക്കല്‍ പോലീസില്‍ പരാതി നല്കി. സിസിടിവിയുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയും ചെയ്തു. വഞ്ചന കുറ്റം ഉള്‍പ്പെടെ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Discussion about this post