പത്തനംതിട്ട: വീണ്ടും റോബിന്‍ ബസ്സിനെ തടഞ്ഞ് മോട്ടോര്‍ വാഹനവകുപ്പ്. പെര്‍മിറ്റ് ലംഘനം ആരോപിച്ചാണ് എംവിഡി ബസ്സിനെ തടഞ്ഞു. തുടര്‍ന്ന് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് മാറ്റി.
രാത്രി രണ്ടുമണിയോടെയാണ് ബസ് പിടിച്ചെടുത്തത്. റോബിന്‍ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ബസ്സ് പിടികൂടിയത്.
Also Read: ഗാസയില്‍ നാളെ മുതല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍, ആദ്യ ബാച്ച് ബന്ദികളെ കൈമാറും
ഇതു രണ്ടാം തവണയാണ് എംവിഡി റോബിന്‍ ബസ് പിടിച്ചെടുക്കുന്നത്. ഡ്രൈവര്‍മാരുടെ ലൈസന്‍സ്, ബസിന്റെ പെര്‍മിറ്റ് എന്നി റദ്ദാക്കാന്‍ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു.
ബസ് പിടിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവുണ്ടെങ്കിലും, തുടര്‍ച്ചയായി നിയമലംഘനം നടത്തി ജനങ്ങളുടെ ജീവന് സുരക്ഷയില്ലാത്ത രീതിയില്‍ യാത്ര ചെയ്താല്‍ ബസ് പിടിച്ചെടുക്കാന്‍ നിയമപരമായി അധികാരമുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്. അതേസമയം, നിയമലംഘനത്തിന് ആഹ്വാനം നല്‍കിയ വ്ലോഗര്‍മാര്‍ക്കെതിരെയും കേസെടുത്തേക്കും.
Discussion about this post