തൃശൂര്‍: വാണിയമ്പാറയില്‍ ബസ് ഇറങ്ങി നടക്കവെ രണ്ടു സ്ത്രീകള്‍ക്കു നേരെ ടിപ്പര്‍ ലോറി പാഞ്ഞു കയറി അപകടം. അപകടത്തില്‍ 66കാരി മരിച്ചു. കൊമ്പഴ പെരുംതുമ്പ സ്വദേശിയായ മാമ്പഴതുണ്ടിയില്‍ ജോര്‍ജ്ജ് വര്‍ഗീസിന്റെ ഭാര്യ മേരിയാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന റീന ജെയിംസിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.30 നാണ് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ അപകടമുണ്ടായത്.
ബസ് ഇറങ്ങി നടക്കുകയായിരുന്ന മേരിയെയും റീനയേയും ഇതേ പാതയിലൂടെ നിയന്ത്രണം വിട്ട് ഡിവൈഡറിലൂടെ കയറി ഇറങ്ങിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മേരി തല്‍ക്ഷണം മരിച്ചു.
മേരിയുടെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി. ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post