കൊല്ലം: സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
1989-ൽ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി ഫാത്തിമ ബീവി നിയമിതയായി. ഇന്ത്യയിലെ ഉയർന്ന കോടതികളിൽ നിയമിതയായ ആദ്യ മുസ്ലീം വനിത എന്ന ബഹുമതിക്കും ഫാത്തിമ ബീവി ഇതിലൂടെ അർഹയായി.
1927ൽ പത്തനംതിട്ട റൗത്തർ കുടുംബത്തിലായിരുന്നു ഫാത്തിമ ബീവിയുടെ ജനനം. അന്നവീട്ടിൽ മീർ സാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായാണ് ഫാത്തിമ ബീവി ജനിച്ചത്.
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ശേഷം 1997 മുതൽ 2001 വരെ തമിഴ്നാട് ഗവർണറായും സേവനമനുഷ്ഠിച്ചിരുന്നു.
Discussion about this post