താമരശ്ശേരി ചുരത്തില്‍ അപകടം, ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരുമരണം, കുട്ടികളുള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്ക്

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ നിന്നും ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

accident | bignewlsive

മാവൂര്‍ സ്വദേശി റഷീദയാണ് മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു മടങ്ങിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. താമരശ്ശേരി ചുരത്തിലെ രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്.

also read: തിരുവനന്തപുരത്ത് പെരുമഴ, റോഡുകള്‍ വെള്ളത്തിനടിയില്‍, തോടുകള്‍ കരകവിഞ്ഞു

പരിക്കേറ്റവരില്‍ രണ്ട് കുട്ടികളുമുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട കാറിനു മുകളില്‍ പന മുറിഞ്ഞു വീണിരുന്നു.

accident | bignewlsive

ഇതോടെ രക്ഷാപ്രവര്‍ത്തനം വൈകി. ഡോറുകള്‍ തുറക്കാന്‍ സാധിക്കാതെ വന്നതോടെ മുക്കം, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ നിന്നു അഗ്‌നിശമന സേനയുടെ യൂണിറ്റുകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Exit mobile version