തൃശ്ശൂര്‍: നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഹാര്‍ബറിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ നിന്ന് തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അഴീക്കോട് ജെട്ടിക്ക് സമീപമുള്ള ഫിഷിംഗ് ഹാര്‍ബറില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.
അഴീക്കോട് – തൃപ്രയാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷാജി എന്ന ബസാണ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിലായത്. യാത്രക്കാരെ കയറ്റി പുറപ്പെടുന്നതിനിടയില്‍ നിയന്ത്രണം വിട്ട ബസ് തൊട്ടടുത്തുള്ള പുഴയിലേക്ക് നീങ്ങുകയായിരുന്നു.
അപകടം ഒഴിവാക്കാനായി ഡ്രൈവര്‍ ഉടന്‍ ബസ് ഫിഷിംഗ് ഹാര്‍ബറിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഹാര്‍ബറില്‍ മീന്‍ കയറ്റി നിര്‍ത്തിയിരുന്ന മോട്ടോര്‍ ബൈക്കിലും പെട്ടി ഓട്ടോറിക്ഷയിലും ഇടിച്ചശേഷമാണ് ബസ് നിന്നത്. അപകട സമയത്ത് ഹാര്‍ബറില്‍ ധാരാളം തൊഴിലാളികള്‍ ഉണ്ടായിരുന്നു. ശബ്ദം കേട്ട് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി.
Discussion about this post