തിരുവനന്തപുരം: പോലീസിന് തന്നെ അഭിമാനമായ നിരവധി കേസുകൾ തെളിയിക്കാൻ സഹായിച്ച സംസ്ഥാന പോലീസിന്റെ ശ്വാന സേനയിലെ ഏറ്റവും മികച്ച സ്നിഫർ ഡോഗ് കല്യാണി വിടവാങ്ങി.
നിരവധി കേസുകൾ തെളിയിക്കുന്നതിൽ കല്യാണി നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഒടുവിൽ വയറിലുണ്ടായ ട്യൂമർ കല്യാണിയുടെ ജീവനപഹരിക്കുകയായിരുന്നു. കല്യാണിയുടെ വിടവാങ്ങൽ സേനയിലേയും സേനക്ക് പുറത്തുള്ള ആരാധകരുടെയും കണ്ണ് നനയിക്കുകയാണ്.
എട്ടര വർഷത്തെ സർവീസ് പൂർത്തിയാക്കിയാണ് കല്യാണി വിടവാങ്ങിയത്. കല്യാണിയുടെ നിരവധി നിർണ്ണായക കണ്ടെത്തലുകളാണ് സേനയ്ക്ക് അഭിമാനം സമ്മാനിച്ചത്. വയറിലുണ്ടായ ഒരു ട്യൂമർ നീക്കാൻ ശാസ്ത്രക്രിയ നടത്തിയെങ്കിലും വിജയകരമായിരുന്നില്ല.
ALSO READ- പൂജാ ബംപര്‍ നറുക്കെടുപ്പ്: 12 കോടിയുടെ ഭാഗ്യവാന് കാസര്‍ഗോഡ്
സംസ്ഥാന പോലീസ് മേധാവിയുടെ എക്സലൻസ് പുരസ്കാരം ഉൾപ്പെടെ കല്യാണി നേടിയ ബഹുമതികളും അനേകമാണ്. 2015 ലാണ് കെനൈൻ സ്ക്വാഡിന്റെ ഭാഗമാകുന്നത്. സേനയിൽ എത്തുമ്പോൾ തന്നെ ഏറ്റവും മിടുക്കിയായി പരിശീലനം പൂർത്തിയാക്കിയതിന്റെ മികവും കല്യാണിക്ക് ഉണ്ടായിരുന്നു. സേനക്കുള്ളിലും പുറത്തും കല്യാണിക്ക് ആരാധകർ അനേകമാണ്.
Discussion about this post